പടിഞ്ഞാറത്തറ∙ പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം പ്രവർത്തിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിനു ഭീഷണിയാകും വിധം വൻ തോതിൽ മണ്ണെടുക്കുന്നതായി നാട്ടുകാർ. കെട്ടിടത്തിൽ നിന്നു വേണ്ടത്ര അകലം പാലിക്കാതെ കെട്ടിടത്തിന്റെ 3 വശത്തും വൻ തോതിൽ മണ്ണ് നീക്കം ചെയ്തതായി നാട്ടുകാർ പരാതിപ്പെട്ടു. സ്വകാര്യ കെട്ടിടം നിർമാണത്തിനു വേണ്ടിയാണ് ഇവിടെ മണ്ണ് നീക്കം ചെയ്യുന്നത്. അനുമതി വാങ്ങിയ ശേഷമാണ് മണ്ണ് നീക്കം ചെയ്തതെന്നും പഞ്ചായത്ത് കെട്ടിടം സുരക്ഷിതമാക്കുന്നതിനു സംരക്ഷണ ഭിത്തി നിർമിക്കാൻ ബന്ധപ്പെട്ടവർ നടപടി എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മണ്ണെടുപ്പ് ; പഞ്ചായത്ത് കെട്ടിടത്തിനു ഭീഷണിയെന്നു പരാതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.