ചേകാടി പാത തകർന്നു; അറ്റകുറ്റപ്പണി വേണമെന്ന് യൂത്ത് കോൺഗ്രസ്

പാടെ തകർന്ന ചേകാടി ഗ്രാമപാത.
SHARE

പുൽപള്ളി ∙ ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ചേകാടി വനഗ്രാമത്തിലേക്കുള്ള യാത്ര ദുഷ്കരമാകുന്നു. വടാനക്കവലയിൽ നിന്നാരംഭിച്ച് ഉദയക്കരയിലെത്തുന്ന പാത പിന്നീട് കടന്നുപോകുന്നതു വനത്തിലൂടെയാണ്. ഉദയക്കര മുതൽ വിലങ്ങാടി വരെയുള്ള വനപാതയാകെ തകർന്നടിഞ്ഞു. ഗ്രാമത്തിലേക്കുള്ള ഏക ബസ് പലപ്പോഴും വഴിയിലെ കുഴിയിൽ ചാടി തകരാറിലാകുന്നു. കർണാടകയിലേക്ക് എളുപ്പമെത്താവുന്ന റൂട്ടിലൂടെ ഒട്ടേറെ വാഹനങ്ങൾ ദിവസവും കടന്നുപോകുന്നു. കബനിക്കു കുറുകെ നിർമിച്ച ചേകാടി പാലം ഔദ്യോഗികമായി തുറക്കാത്തതിനാൽ ഇതുവഴി ബസ് ഗതാഗതമില്ല.

കൊടുംവനത്തിൽ ആനയും കടുവയും സ്ഥിരംകാഴ്ചയാകുന്നതും ജനങ്ങൾക്ക് ഭീഷണിയായി. കഴിഞ്ഞയാഴ്ചയും ബസിനു മുന്നിൽ കടുവയെ കണ്ടു.വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിലെത്താനുള്ള പാത പാടേ തകർന്നതു പാവപ്പെട്ട ജനങ്ങൾക്ക് പ്രയാസമായെന്നും റോ‍ഡ് നന്നാക്കാൻ ഉടൻ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സിറിൾ ജോസ് ഉദ്ഘാടനം ചെയ്തു. സിജു പൗലോസ് അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ പുൽപള്ളി, മണി പാമ്പനാൽ, ഇ.എ.ശങ്കരൻ, രാജു തോണിക്കടവ്, സതീഷ് കരടിപ്പാറ, ലിന്റോ കുര്യാക്കോസ്, സുമേഷ് കോളിയാടി, അമൽബാബു, ലിജോ ജോർജ്, സനു രാജപ്പൻ, എ.കെ.ശരത്, മണി പൊളന്ന, സജി മരകാവ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS