ADVERTISEMENT

കാവൽ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു: കൽപറ്റ ∙ വനിതാശിശു വികസന വകുപ്പ്, സാമൂഹിക സേവന സംഘടനയായ ജ്വാലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കോഓർഓഡിനേറ്റർ, വനിത കേസ് വർക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ, ജ്വാല, കൽപറ്റ നോർത്ത് പി.ഒ, വയനാട്, 673122 എന്ന വിലാസത്തിൽ 16നകം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. 04936 202098.

ശാസ്ത്രീയ  കൃഷിരീതി പരിശീലനം

കൽപറ്റ ∙  സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കതിർ കാർഷിക ക്ലബ്ബിലെ അംഗങ്ങളെയും യുവ കർഷകരെയും ഉൾപ്പെടുത്തി ശാസ്ത്രീയ കൃഷി രീതിയിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 15നകം ജില്ലാ യുവജന കേന്ദ്രത്തിൽ അപേക്ഷിക്കണം.  04936 204700.

ഖാദി വസ്ത്ര റിബേറ്റ്

കൽപറ്റ ∙  ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലെ കൽപറ്റ, പനമരം ഖാദി ഗ്രാമ സൗഭാഗ്യകളിൽ സർവോദയ പക്ഷം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് നൽകുന്നു. ഇന്നു മുതൽ 14 വരെ 20 മുതൽ 30% വരെ റിബേറ്റോടെ  ലഭിക്കും. 

പ്രവാസി ലോൺ മേള 

കൽപറ്റ ∙ നോർക്ക റൂട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന്  സംഘടിപ്പിക്കുന്ന 2 ദിവസത്തെ പ്രവാസി ലോൺ മേള ഇന്ന് തുടങ്ങും.    യൂണിയൻ ബാങ്ക് കൽപറ്റ ബ്രാഞ്ചിലാണു മേള. സ്പോട്ട് റജിസ്ട്രേഷനും അവസരമുണ്ട്.

നാടൻപാട്ട് മത്സരം

കൽപറ്റ ∙  സംസ്ഥാന യുവജനക്ഷേമ ബോർഡ്, കലാഭവൻ മണിയുടെ സ്മരണാർഥം ‘മണിനാദം’ എന്നപേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത്/ യുവ ക്ലബ്ബുകളിലെ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അപേക്ഷ 20 നകം ജില്ലാ യുവജന കേന്ദ്രത്തിൽ ലഭിക്കണം.  04936 204700.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com