പന്തല്ലൂർ ∙ കുന്നലാടിക്കടുത്ത് ഓർക്കടവു ഭാഗത്തു സന്ധ്യയാകുന്നതോടെ ഇറങ്ങുന്ന ഒറ്റക്കൊമ്പൻ നാട്ടുകാരെ ഭീതിയിലാക്കുന്നു. താണിമൂല ഭാഗത്ത് ഇറങ്ങിയ കാട്ടാന, കർഷകനായ രവിയുടെ കൃഷിയിടത്തിലെ തെങ്ങും മറ്റ് വിളകളും നശിപ്പിച്ചു.
വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനയെ തുരത്തുന്നതിനിടെ വനം വകുപ്പിന്റെ വാഹനത്തിനു നേരെയും പാഞ്ഞടുത്തു. സമീപത്തുള്ള മുൾകാട്ടിലാണു കാട്ടാന പകൽ വിശ്രമിക്കുന്നത്.
കാട്ടാനയെ പ്രദേശത്ത് നിന്നു തുരത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശങ്ങളിലെ തെരുവു വിളക്കുകളും തകരാറിയിലായതോടെ ദുരിതം ഇരട്ടിച്ചു.