ADVERTISEMENT

ബത്തേരി ∙ താലൂക്ക് ആശുപത്രിയിലും ഇനി തിമിര ശസ്ത്രക്രിയ ചെയ്യാം. അതും തികച്ചും സൗജന്യമായി. ഇന്നലെ മുതലാണ് ആശുപത്രിയിൽ ശസ്ത്രക്രിയാ വിഭാഗം പ്രവർത്തനം തുടങ്ങിയത്. അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് ശസ്ത്രക്രിയ. മധുര അരവിന്ദ് കണ്ണാശുപത്രിയിൽ നിന്നു പരിശീലനം നേടിയ ഡോ. ബിബി ജോസഫ് ആണ് നേതൃത്വം നൽകുന്നത്. 

ദിവസവും 10 ശസ്ത്രക്രിയകൾ നടത്താനുള്ള സൗകര്യം ആശുപത്രിയിലുണ്ട്. ഒപിയിൽ നേരിട്ടോ മറ്റു ക്യാംപുകൾ വഴിയോ ശസ്ത്രക്രിയയ്ക്ക് എത്താം. തിമിര ശസ്ത്രക്രിയക്ക് പുറമേ കണ്ണിന്റെ ചെറു ശസ്ത്രക്രിയകൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലൂക്കോമ സ്ക്രീനിങ്, കാഴ്ച പരിശോധന തുടങ്ങിയ സേവനങ്ങളും സൗജന്യമായി ലഭ്യമാണ്. വയനാടിനോട് അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ താലൂക്കിലെ രോഗികൾക്ക് പുതിയ സൗകര്യം ഏറെ പ്രയോജനപ്പെടും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com