പുൽപള്ളി ∙ വനമധ്യത്തിലെ ചേകാടി കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്രന് (67) കാട്ടാന ആക്രമണത്തിൽ ഗുരുതര പരുക്ക്. ഇന്നലെ ഉച്ചയോടെ കട്ടക്കണ്ടി വനാതിർത്തിയിലാണ് സംഭവം. വനത്തിൽ മേയാൻവിട്ട കന്നുകാലികളെ വെള്ളം കുടിപ്പിക്കാൻ പുഞ്ചക്കൊല്ലി തോട്ടിലെത്തിച്ചപ്പോഴാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത്.
കൂടെയുണ്ടായിരുന്നവർ നിലവിളിച്ചപ്പോൾ ആന കാളിയെ വിട്ട് മാറിപ്പോയി. കാളിയുടെ തലയ്ക്കും മുഖത്തും പരുക്കുണ്ട്. ഇരുകാലുകൾക്കും പൊട്ടലുണ്ട്. വനപാലകർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കാളിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.