ADVERTISEMENT

കെ–ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന : കൽപറ്റ ∙ 2012 മുതൽ 2022 ഒക്ടോബർ വരെയുള്ള വിവിധ കെ ടെറ്റ് പരീക്ഷകൾ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന നാളെ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടക്കും. കാറ്റഗറി 1, 2, 3, 4 എന്നിവയ്ക്കു രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സർട്ടിഫിക്കറ്റ് പരിശോധന.  04936 202264.

എയർഫോഴ്‌സ്‌ അഗ്നിവീർ: ക്ലാസ് നാളെ 

കൽപറ്റ ∙ എയർഫോഴ്‌സ്‌ അഗ്നിവീർ റിക്രൂട്മെന്റിന് ഓൺലൈനിൽ അപേക്ഷിക്കാനും കൂടുതൽ അറിയാനും നാളെ രാവിലെ 11 മുതൽ  എടപ്പെട്ടി ഡിവൈൻ കോംപ്ലക്സ് എയർഫോഴ്‌സ്‌ അസോസിയേഷൻ ഓഫിസിൽ ക്ലാസ് നടത്തും. 21 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 04936206097

ക്ഷേമനിധി കുടിശ്ശിക:കാലാവധി നീട്ടി

കൽപറ്റ ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്കു നിബന്ധനകൾക്ക് വിധേയമായി 9%  പലിശ ഉൾപ്പെടെ കുടിശിക അടയ്ക്കുന്നതിനുള്ള കാലാവധി  31 വരെ ദീർഘിപ്പിച്ചു.  04936 206355.

പിഎസ്​സി പ്രായോഗിക പരീക്ഷ

കൽപറ്റ ∙ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എച്ച്ഡിവി)/ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (എച്ച്ഡിവി) (കാറ്റഗറി.നം. 017/2021) തസ്തികയുടെ പിഎസ്​സി പ്രായോഗിക പരീക്ഷ 29ന് രാവിലെ 6 മുതൽ  ബത്തേരി സെന്റ് മേരീസ് കോളജിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ. 2022 ഒക്ടോബർ 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രായോഗിക പരീക്ഷയ്ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരുടെ പ്രൊഫൈലിലും മൊബൈലിൽ എസ്എംഎസ് ആയും ലഭ്യമാക്കിയിട്ടുണ്ട്.  04936 202539.

സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

കൽപറ്റ ∙ ജില്ലാ സ്റ്റേഷനറി ഓഫിസിൽ ഏപ്രിൽ 1, 3 തീയതികളിൽ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല.

8–ാം ക്ലാസ് പ്രവേശനം

ബത്തേരി ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ  2023-24 വർഷത്തിൽ 8–ാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/ths എന്ന ലിങ്ക് വഴി ഓൺലൈനായും നേരിട്ടും അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി: ഏപ്രിൽ 5. പ്രവേശന പരീക്ഷ ഏപ്രിൽ 12ന്  സ്‌കൂളിൽ. 04936 220147.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com