ബത്തേരി ∙ മൈസൂരു– ബെംഗളൂരു എക്സ്പ്രസ്‌വേയുമായി ബത്തേരിയെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്താമെന്ന് നീലഗിരി– വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധി എംപി അറിയിച്ചു.
പദ്ധതി യാഥാർഥ്യമാക്കാൻ എംപിയെന്ന നിലയിൽ മുഴുവൻ സഹകരണവും ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു. ചർച്ചയിൽ കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ.ഏബ്രഹാം, ആക്‌ഷൻ കമ്മിറ്റി കൺവീനർ ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, സി.അബ്ദുൽ റസാഖ്, പോൾ മാത്യൂസ്, എന്നിവർ പങ്കെടുത്തു.