ADVERTISEMENT

മുള്ളൻകൊല്ലി ∙ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനങ്ങളിൽ ശുദ്ധജലമെത്തിക്കാൻ പഞ്ചായത്ത് തീരുമാനം. കുടിവെള്ള വിതരണത്തിനാവശ്യമായ വാഹനങ്ങൾക്കായി പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചു.  കോളനികൾ, പൊതുസ്ഥലങ്ങൾ തുടങ്ങി ജലക്ഷാമമുള്ള സ്ഥലങ്ങളിലാണ് വാഹനത്തിൽ വെള്ളമെത്തിക്കുന്നത്. ഇതിനാവശ്യമായ ജലം ലഭ്യമാക്കണമെന്ന് ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കബനിപ്പുഴയിൽ പായൽ നിറഞ്ഞതിനാൽ ജലശുദ്ധീകരണം വൈകുകയും പഞ്ചായത്തിലെ ജലവിതരണം അവതാളത്തിലാവുകയും ചെയ്തു

കബനിയിൽ ജലലഭ്യത കുറഞ്ഞതിനാൽ കഴിഞ്ഞയാഴ്ച തടയണ നിർമിച്ച് ജലവിതാനമുയർത്തി. അപ്പോഴാണ് പായൽ പ്രതിഭാസമുണ്ടായത്. വെള്ളം ശുദ്ധീകരിക്കുമ്പോൾ അതിലെ പായൽ അടിഞ്ഞുകൂടി ശുദ്ധീകരണം മുടങ്ങുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായതിനാലാണ് ഉടനടി ജലവിതരണത്തിന് നടപടിയെന്ന് സ്ഥിരം സമിതി ചെയർമാൻ പി.കെ.ജോസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com