ഗൂഡല്ലൂർ∙ കഴിഞ്ഞ വർഷം മലവെള്ളപാച്ചിലിൽ തകർന്നു പോയ മങ്കുഴി പാലത്തിന്റെ നിർമാണം ആരംഭിച്ചു. ഗൂഡല്ലൂർ നഗര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണ പണികൾക്ക് 1കോടി 13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പാലം തകർന്നതോടെ മങ്കുഴി ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചിരുന്നു. പിന്നീട് താൽക്കാലികമായി ഈ ഭാഗത്ത് നടന്നു പോകുന്നതിനായി പാലം നിർമിച്ചിരുന്നു. മഴക്കാലത്തിന് മുൻപു തന്നെ പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.