ഏഴുവയസ്സുകാരിയെ പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
Mail This Article
×
കൽപറ്റ ∙ ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാലിൽ പൊള്ളിച്ച രണ്ടാനച്ഛൻ ചുഴലി സ്വദേശി വിഷ്ണുവിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കുട്ടിയെ ഉപദ്രവിച്ചത്. ചൈൽഡ്ലൈൻ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് ചൈൽഡ് ലൈനിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.