ADVERTISEMENT

ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിലെത്തുന്ന സഞ്ചാരികൾക്കിടയിലും താരമായി ബൊമ്മനും ബെല്ലിയും. ആനയെ കാണുന്നതിലും സഞ്ചാരികള്‍ക്കു താല്‍പര്യം ഓസ്കർ പുരസ്കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്സ് ഡോക്യുമെന്ററിയിൽ ജീവിച്ച താര ദമ്പതികളെ കാണാനാണ്. എല്ലാവരുടെയും കൂടെ നിഷ്കളങ്കമായ ചിരിയോടെ ബൊമ്മനും ബെല്ലിയും സെൽഫിക്കു പോസ് ചെയ്യും. കഴിഞ്ഞ 3 ദിവസമായി മുതുമലയിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ബൊമ്മനും ബെല്ലിയും അവധിയെടുക്കാതെ ആനപ്പന്തിയിൽ ഉണ്ട്. 

ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയാൽ അവിടെയും ആരാധകർ എത്തും. ചിത്രത്തിലെ കഥാപാത്രങ്ങളായ ആനക്കുട്ടികളെ അന്വേഷിച്ച് എത്തുന്നവരും ഉണ്ട്. ഡോക്യുമെന്ററി കണ്ടവർ വളരെ നേരം ആനപ്പന്തിയിൽ ചിലവഴിച്ച ശേഷമാണ് മടങ്ങുന്നത്. തെപ്പക്കാട് ആനപ്പന്തിയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് ഓസ്കർ പുരസ്കാരം ലഭിച്ചതോടെ മുതുമല ആനപ്പന്തി ലോക വിനോദസഞ്ചാര ഭൂപടത്തിലാണ് സ്ഥാനം പിടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com