ADVERTISEMENT

കൽപറ്റ ∙ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമന്റെ ആത്മകഥ 'മനോരമ ബുക്സ്' പുറത്തിറക്കി. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ മന്ത്രി പി. പ്രസാദ് പുസ്തകപ്രകാശനം നിർവഹിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം.കെ. രാംദാസ് ഏറ്റുവാങ്ങി. മണ്ണിനെ സ്നേഹിക്കുകയും വിത്തുകളുടെ നിലനിൽപിലാണു മനുഷ്യജീവന്റെ അതിജീവനമെന്ന തത്വം പ്രാവർത്തിക മാക്കുകയും ചെയ്ത ജീവിതമാണ് ചെറുവയൽ രാമന്റേതെന്ന് അദ്ദേഹം പറഞ്ഞു.

വായനയ്ക്കു സമയം കണ്ടെത്താനാകുന്നില്ലെന്നു പറഞ്ഞാൽ ജീവിക്കാൻ സമയം കണ്ടെത്തുന്നില്ലെന്നാണ് അർഥമെന്നും മന്ത്രി പറഞ്ഞു. ‘ചെറുവയൽ രാമൻ’ എന്ന പുസ്തകം ജി.എൽ. ശരത്കുമാറാണു തയാറാക്കിയത്. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര, മലയാള മനോരമ സീനിയർ റിപ്പോർട്ടർ ഷിന്റോ ജോസഫ്,

സീനിയർ സർക്കുലേഷൻ എക്സിക്യുട്ടീവ് ഫ്രാൻസിസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു. ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകമേളയിലെ മനോരമ ബുക്സ് സ്റ്റാളിൽ പുസ്തകം ലഭ്യമാണ്. മനോരമ ബുക്സ് സ്റ്റാളിലെ എല്ലാ പുസ്തകങ്ങൾക്കും മേളയിൽ 20 ശതമാനം വിലക്കിഴിവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com