ADVERTISEMENT

തരുവണ ∙ ടൗണിലെ മരങ്ങൾ ഭീഷണിയാകുന്നതായി പരാതി. 3 മരങ്ങളാണ് ടൗണിന്റെ ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്നത്. ബസ് കാത്തു നിൽക്കുന്നവർക്കും ടൗണിൽ എത്തുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഇവ വൻ ഭീഷണിയാകുന്നതായി നാട്ടുകാർ പറയുന്നു.

കാറ്റിലും മഴയിലും ശിഖരങ്ങൾ പൊട്ടി വീഴുന്നത് അപകടങ്ങൾക്കിടയാക്കുന്നു. ടൗണിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്തിരുന്ന മരങ്ങളിൽ പലതും ടൗൺ വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയിരുന്നു. അവയിൽ ശേഷിക്കുന്നതാണ് ഈ മരങ്ങൾ. നിലവിൽ ഈ മരങ്ങളിൽ പരസ്യ ബാനറുകളും പോസ്റ്ററുകളും‍ നിറഞ്ഞ അവസ്ഥയുമുണ്ട്. മഴക്കാലത്തിനു മുന്നോടിയായി മരങ്ങൾ കാരണം ഉണ്ടാകുന്ന അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com