ADVERTISEMENT
കാവുംമന്ദം ∙ എച്ച്എസ് ടൗൺ ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നതു പതിവാകുന്നു. പ്രദേശത്തെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുകയാണ്. മിക്ക വീടുകളിലും കിണറുകൾ വറ്റിയതോടെ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതികളാണു മിക്ക കുടുംബങ്ങളുടെയും ആശ്രയം. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ പല ഭാഗങ്ങളിലും വെള്ളം എത്താത്ത അവസ്ഥയായി. അതോടെ മിക്ക ദിവസങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുകയും കുടുംബങ്ങൾ വൻ ദുരിതത്തിലാകുകയും ചെയ്യുന്നു. പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങുന്നതു പതിവായതോടെ പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com