ADVERTISEMENT

അധ്യാപക നിയമനം: ബത്തേരി∙ ഗവ. സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള സീനിയർ നോൺ വൊക്കേഷനൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ്, വൊക്കേഷനൽ ഫാഷൻ ഡിസൈനർ അസിസ്റ്റന്റ് താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച നാളെ  രാവിലെ 10ന് സ്കൂൾ ഓഫിസിൽ. 04936–220090

ബത്തേരി∙ കോളേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതാനാടിസ്ഥാനത്തിൽ ഒഴിവുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, സോഷ്യോളജി എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച ജൂൺ 8ന് രാവിലെ 9.30ന് സ്കൂൾ ഓഫിസിൽ. 04936–211425

നീർവാരം∙ ഗവ. ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10 ന് നടക്കും.

കണിയാമ്പറ്റ ∙  ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിസ്റ്ററി, സോഷ്യോളജി താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച ജൂൺ 1ന് രാവിലെ 11ന്. 

മീനങ്ങാടി ∙ ഗവ. പോളി ടെക്‌നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ, ഡമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ നിയമനത്തിന് നാളെ നടത്താനിരുന്ന കൂടിക്കാഴ്ച ജൂൺ 1 ലേക്ക് മാറ്റി.  04936 247420.

കൈതക്കൽ ∙ ഗവ. എൽപി സ്‌കൂളിൽ എച്ച്ടിവി (എൽപിഎസ്എ)  താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നാളെ രാവിലെ 10ന്.  

തരുവണ ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസിൽ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ജൂൺ 3ന് രാവിലെ 11ന്.  

കൽപറ്റ ∙ എൻഎംഎസ്എം ഗവ. കോളജിൽ ഹിസ്റ്ററി കോഴ്‌സിൽ െഗസ്റ്റ് അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച ജൂൺ 2 ന് രാവിലെ 11 ന്.   04936204569.

മാനന്തവാടി ∙ ഗവ. കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 1ന് രാവിലെ 10.30 ന്.  04935 240351.

യുപിഎസ്ടി, ഓഫിസ് അസിസ്റ്റന്റ്

ബത്തേരി∙ മാതമംഗലം ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി ഉറുദു, ഓഫിസ് അസിസ്റ്റന്റ് എന്നീ താൽക്കാലിക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10. 30ന് സ്കൂൾ ഓഫിസിൽ.04936–270060

വെറ്ററിനറി ഡോക്ടർ 

കൽപറ്റ ∙ ബത്തേരി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡോക്ടറെ 90 ദിവസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂൺ 1ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ.   04936 202292.

വാർഡൻ

ബത്തേരി ∙ പട്ടികവർഗ വികസന ഓഫിസിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വാർഡൻമാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂൺ 2ന് രാവിലെ 10ന്.  04936 221074.

നൈറ്റ് വാച്ച്മാൻ  

മാനന്തവാടി ∙ ഗവ. കോളജിലെ ഹോസ്റ്റലുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ 2 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2 ന് കോളജിൽ.  

സർവേയർ 

കൽപറ്റ ∙ വയനാട് ഡിജിറ്റൽ റീസർവേ പദ്ധതികൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിൽ സർവേയർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും കലക്‌ടറേറ്റിൽ. 04936 202251.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com