റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ച 12 പേർക്ക് ഭക്ഷ്യവിഷബാധ

SHARE

കൽപറ്റ ∙ നഗരത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരം കോവളം സ്വദേശികളായ 12 പേർക്കാണു  ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട ഇവർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രിയോടെ കൽപറ്റയിലെത്തിയ സംഘം കൈനാട്ടിയിലെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നു. ഇതിനു ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായതെന്നു സംഘം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം, ഭക്ഷ്യസുരക്ഷാ വകുപ്പ്, മുട്ടിൽ പഞ്ചായത്ത് ആരോഗ്യവിഭാഗം എന്നിവരുടെ നേതൃത്വത്തിൽ റസ്റ്ററന്റിൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു.

എന്നാൽ, ഇവിടെ നിന്നു പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. മലിനജലം സംസ്കരിക്കാൻ സംവിധാനമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിൽ റസ്റ്ററന്റ് താൽക്കാലികമായി അടച്ചു പൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. കോവളത്തു നിന്നു ബസിൽ യാത്ര പുറപ്പെട്ട 29 അംഗ സംഘം മൂന്നാർ, ഊട്ടി, മൈസൂരു എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് വയനാട്ടിലെത്തിയത്. ഇവർ പലയിടങ്ങളിൽ നിന്നു ഭക്ഷണം കഴിച്ചിട്ടുള്ളതിനാൽ, സാംപിൾ പരിശോധനാഫലം ലഭിച്ചാലേ ഭക്ഷ്യ വിഷബാധയുടെ കൃത്യമായ ഉറവിടം വ്യക്തമാവുകയുള്ളു ഉദ്യോഗസ്ഥർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS