എല്ലാവർക്കും ഇന്റർനെറ്റ്: 1016 കിലോമീറ്റർ കെ ഫോൺ കേബിൾ ശൃംഖല, ഉദ്ഘാടനം നാളെ

HIGHLIGHTS
  • ഗ്രാമ –നഗരങ്ങൾ കെ ഫോൺ പരിധിയിൽ
  • 1016 കിലോമീറ്റർ കെ ഫോൺ കേബിൾ ശൃംഖല
  • ആദ്യഘട്ടത്തിൽ പരിധിയിൽ 578 ഓഫിസുകൾ
wayanad news
SHARE

കൽപറ്റ ∙ എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി നാളെ ജില്ലയിലും യാഥാർഥ്യമാകും. സംസ്ഥാന തലത്തിൽ ഉദ്ഘാടനത്തിനോടൊപ്പം ജില്ലയിൽ 3 നിയമസഭാ മണ്ഡലങ്ങളിലും പ്രാദേശിക ഉദ്ഘാടന ചടങ്ങുകൾ നടക്കും. മാനന്തവാടിയിൽ ഒ.ആർ.കേളു എംഎൽഎ മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വൈകിട്ട് 4 നു കെ ഫോൺ ഉദ്ഘാടനം നിർവഹിക്കും.

നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി അധ്യക്ഷത വഹിക്കും. കൽപറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം കൽപറ്റ നഗരസഭ ഓഫിസിൽ നടക്കും. നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. ബത്തേരി നിയോജക മണ്ഡലത്തിൽ സർവജന ഗവ. വൊക്കേഷനൽ ഹയർ ‍സെക്കൻഡറിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് അധ്യക്ഷത വഹിക്കും.

ജില്ലയിൽ ഗ്രാമ നഗര മേഖലകളിലൂടെ 1016 കിലോമീറ്റർ ദൈർഘ്യത്തിൽ കെ ഫോൺ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല തയാറായിട്ടുണ്ട്. 578 സർക്കാർ ഓഫിസുകൾ ആദ്യഘട്ടത്തിൽ ഈ നെറ്റ് വർക്കിന്റെ പരിധിയിൽ വരും. ജില്ലയിലെ റോഡ് വീതികൂട്ടൽ പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങൾ ഒഴികെയുള്ള ബാക്കി പ്രദേശങ്ങളെല്ലാം കെ ഫോൺ കേബിൾ ശൃംഖലയെത്തി. പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് ഈ പ്രദേശങ്ങളിലും കെ ഫോൺ കേബിളുകളെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS