മീനങ്ങാടി ∙ പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 3 പേരെ അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ് (30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണിക്കൃഷ്ണൻ (31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരുമാണു പിടിയിലായത്. ഒന്നാം പ്രതി ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ വിഡിയോയും ഫൊട്ടോയും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണിക്കൃഷ്ണൻ ഇതുപയോഗിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ കോൾ ചെയ്യുകയും അതു പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നാം പ്രതിയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇവർക്കെതിരെ പോക്സോ, ഐടി ആക്ടുകൾ പ്രകാരമാണ് കേസ്.
പോക്സോ കേസിൽ 3 പേർ പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.