കാപ്പ കേസിൽ ജയിലിലായ പ്രതിക്ക് മറ്റൊരു കേസിൽ തടവും പിഴയും
Mail This Article
×
പടിഞ്ഞാറത്തറ ∙ കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റൊരു കേസിൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഒട്ടേറെ കേസുകളിൽ പ്രതിയായ കാവുംമന്ദം കാരനിരപ്പേൽ ഷാജു എന്ന കുരിശ് ഷാജുവിനെതിരെയാണു മാനന്തവാടി അഡീഷനൽ സെഷൻസ് ആൻഡ് എസ്‌സി എസ്ടി കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധിക തടവും അനുഭവിക്കണം.
2018ൽ അരമ്പറ്റക്കുന്ന് വിളക്കത്തറ വീട്ടിൽ രതീഷ്.എസ്.പിഷാരടി എന്നയാളെ കുത്തി പരുക്കേൽപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. വധശ്രമം, ഭവനഭേദനം, സ്ത്രീകളെ ശല്യം ചെയ്യൽ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ ഷാജുവിനെതിരെ 3 തവണ കാപ്പ ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടക്കൽ, അമൃത ഡിസ്ന എന്നിവരാണ് വാദിക്കു വേണ്ടി ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.