ADVERTISEMENT

നടവയൽ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കണിയാമ്പറ്റ പഞ്ചായത്തിലെ ചിറ്റാലൂർക്കുന്നിൽ 1300 കോഴികൾ ചത്തു. നടവയൽ തെങ്ങടയിൽ ഏബ്രഹാം - മേഴ്സി ദമ്പതികളുടെ ഉടമസ്ഥതയിൽ ചിറ്റാലൂർക്കുന്നിലുള്ള ഫാമിലെ കോഴികളെയാണു ഇന്നലെ ഉച്ചയ്ക്ക് 12ന് തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നത്. ഫാം നടത്തുന്നവർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഫാമിന് ചുറ്റും കെട്ടിയ ചെറിയ കമ്പിവല തകർത്ത് തെരുവുനായ്ക്കൾ ഫാമിനുള്ളിൽ കടന്നത്. 

കോഴിഫാമിൽ നിന്നുള്ള ബഹളം കേട്ടു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികൾ എത്തിയെങ്കിലും തെരുവുനായ്ക്കൾ ഇവർക്കു നേരെ കുരച്ചു ചാടുകയായിരുന്നു. ഇതിനിടെ നിരീക്ഷണക്യാമറ വഴി തെരുവുനായ്ക്കൾ കോഴിയെ കൊല്ലുന്നതു കണ്ട് ഉടമയും മറ്റും എത്തിയതോടെ നായ്ക്കൾ ഫാമിൽ നിന്നിറങ്ങിയോടി. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഫാം ഉടമ പറയുന്നു. 

ചിറ്റാലൂർക്കുന്നിലും പരിസരപ്രദേശങ്ങളിലും നാളുകളായി തെരുവുനായശല്യം രൂക്ഷമാണ്. ഒരുമാസം മുൻപ് ഇതിനു സമീപത്തെ കർഷകന്റെ ആടുകളെയും 2 കിലോമീറ്ററകലെയായി മറ്റൊരു കർഷകന്റെ 300 കാടകളെയും തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. തെരുവുനായ ശല്യത്തിനു ശാശ്വതപരിഹാരം കാണണമെന്നും തെരുവുനായ്ക്കൾ മൂലം വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com