ADVERTISEMENT

കോട്ടത്തറ ∙ കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ സ്വർണ മെഡലും ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും നേടിയ അഞ്ജന ശ്രീജിത്തിന് ജന്മനാട്ടിൽ പൗരാവലി സ്വീകരണം നൽകി. ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ 81 കിലോ വെയ്റ്റ് ലിഫ്റ്റിൽ സ്വർണ മെഡലും തുടർന്ന് നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും നേടിയാണ് അഞ്ജന രാജ്യത്തിന് അഭിമാനമായത്.ഇന്നലെ ഉച്ചയ്ക്കു ശേഷം കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു.

താരത്തെ തുറന്ന ജീപ്പിൽ ബൈക്കുകളുടെ അകമ്പടിയോടെ പിണങ്ങോട് വഴി തെക്കുംതറയിലേക്കും തുടർന്ന് കുടുംബശ്രീ പ്രവർത്തകർ, സാംസ്കാരിക രാഷ്ട്രീയ കക്ഷി നേതാക്കൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ലബ്ബുകൾ, വായനശാല പ്രവർത്തകർ എന്നിവർ കോട്ടത്തറ ടൗണിലേക്കും ആനയിച്ചു. ഘോഷയാത്രയിൽ വിവിധ സ്ഥലങ്ങളിൽ സംഘടനകളും ക്ലബ്ബുകളും അഞ്ജനയ്ക്ക് ഉപഹാരം നൽകി. അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെനീഷ്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.രേണുക, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, കോട്ടത്തറ പഞ്ചായത്ത് അംഗം പി.സുരേഷ് എന്നിവർ പ്രസംഗിച്ചു. തൃശൂർ സെന്റ് മേരീസ് കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അഞ്ജന വെങ്ങപ്പള്ളി തെക്കുംതറ തയ്യിൽ ഹൗസിൽ ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com