ADVERTISEMENT

അമ്പലവയൽ ∙ ഓണത്തിനു സദ്യയുടെ ഇലയിൽ ശർക്കര വരട്ടിയില്ലാതെ പറ്റില്ല. ഇത്തവണ ഇത്തിരി ചക്കയുടെ ശർക്കരവരട്ടിയായാലോ?. വ്യത്യസ്തതയുടെ രുചിയുമായി അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമാണ് ചക്ക കെ‍ാണ്ടെ‍ാരു ശർക്കര വരട്ടി കണ്ടുപിടിച്ചത്. ആദ്യമായിട്ടാണു ശർക്കര വരട്ടിയുടെ പരീക്ഷണമെങ്കിലും കഴിച്ചവർക്കെല്ലാം ഇഷ്ടപ്പെട്ടതോടെ ‘ചക്ക’വരട്ടി ഇത്തവണ ഒ‍ാണസദ്യയുടെ ഇലയിൽ ഇടംപിടിക്കുകയാണ്.

ചക്കയുപയോഗിച്ചു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതു കേന്ദ്രത്തിൽ നേരത്തെ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഓണത്തിനായി ചക്കയുടെ ശർക്കര വരട്ടി ഉണ്ടാക്കുന്നത് ആദ്യമാണ്. കേന്ദ്രത്തിലെ ചക്കകൾ ഉപയോഗപ്പെടുത്തിയാണ് മൂല്യവർധിത കേന്ദ്രത്തിലുള്ളവർ ചേർന്നു ശർക്കര വരട്ടി ഉണ്ടാക്കിയത്. നേന്ത്രക്കായ കെ‍ാണ്ടുള്ള ശർക്കര വരട്ടിയാണ് സദ്യകളിൽ പതിവ്.

ഇത്തവണ ചക്ക രുചിയിലുള്ളതാകാട്ടെയെന്നാണ് കഴിച്ചവരെല്ലാം പറയുന്നത്. നൂറു ഗ്രാമിന്റെ പായ്ക്കറ്റിന് 45 രൂപയ്ക്കാണു ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റാളിൽ വിൽപന നടത്തുന്നത്. ശർക്കര വരട്ടി ഹിറ്റായാൽ തുടർന്ന കൂടുതൽ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണു കേന്ദ്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com