ADVERTISEMENT

സിലക്‌ഷൻ ട്രയൽസ്: കൽപറ്റ ∙ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവ ചേർന്നു നടപ്പാക്കുന്ന 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് അമ്പെയ്ത്തിൽ പരിശീലനം നൽകുന്നു. 10 മുതൽ 13 വയസ്സു വരെയുളളവർക്ക് പങ്കെടുക്കാം. സിലക്‌ഷൻ ട്രയൽസ് 30ന് രാവിലെ 9.30 മുതൽ കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 04936 202658. 

വൈദ്യുതി മുടക്കം

പടിഞ്ഞാറത്തറ ∙ പകൽ 9–5.30: വൈപ്പാടി, കുഴിവയൽ.
വെള്ളമുണ്ട ∙ പകൽ 8.30–5.30: പളളിക്കൽ, പാലമുക്ക് എന്നീ ട്രാൻസ്‌ഫോമർ പരിധികൾ.
പനമരം ∙ പകൽ 9–2: പുഞ്ചവയൽ ടൗൺ, പുഞ്ചവയൽ മിൽ പരിസരങ്ങൾ.

പരിശീലകരെ നിയമിക്കുന്നു

കൽപറ്റ ∙ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവർ ചേർന്ന് നടപ്പാക്കുന്ന 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പെയ്ത്തിൽ പരിശീലനം നൽകുന്നതിന് പരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 30നു ഉച്ച കഴിഞ്ഞ് 2ന് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ.  ദേശീയ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് പങ്കെടുക്കാം. 04936 202658. 

അധ്യാപക നിയമനം

പുൽപള്ളി ∙ കൊളവള്ളി ഗവ. എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് 11 നു സ്കൂളിൽ നടക്കും.

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ തൊഴിലധിഷ്ഠിത, പ്രവൃത്തിപര, സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന വിമുക്ത ഭടൻമാരുടെ ആശ്രിതർക്ക് പ്രഫഷനൽ കോഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ ലഭിക്കും. 04936 202668.

വിവരങ്ങൾ നൽകണം

കൽപറ്റ ∙ ജില്ലയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻജിഒകൾ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ dcpowyd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം.

സീറ്റ് ഒഴിവ്

കൽപറ്റ ∙ എൻഎംഎസ്എം ഗവ. കോളജിൽ എംകോം കോഴ്‌സിന് എസ്‌സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.  റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഇന്നു ഉച്ചയ്ക്ക് ഒന്നിനു മുൻപ് കോളജ് ഓഫിസിൽ ഹാജരാകണം. 04936 204569. 

നഴ്സ് നിയമനം

അമ്പലവയൽ  ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കമ്യുണിറ്റി നഴ്‌സ് (പ്രൈമറി പാലിയേറ്റീവ്) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള  കൂടിക്കാഴ്ച ഒക്ടോബർ  7 ന്   ഓഫിസിൽ നടക്കും.

‌ഗെസ്റ്റ് ഇൻസ്ട്രക്ടർ  

നെന്മേനി ∙ ഗവ.വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ടെക്‌നോളജി ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് കൂടിക്കാഴ്ച 30 നു രാവിലെ 11 ന് 04936 266 700.

കൂടിക്കാഴ്ച 5ന്

കണിയാമ്പറ്റ ∙ പഞ്ചായത്തിൽ കമ്യുണിറ്റി വുമൺ ഫെസിലിറ്റേറ്റർ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ഒക്ടോബർ 5ന് രാവിലെ 11ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com