വയനാട് ജില്ലയിൽ ഇന്ന് (2-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
ശിൽപശാല നാളെ: കൽപറ്റ ∙ ലോക വിനോദസഞ്ചാരദിന സമാപന പരിപാടികളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വിനോദ സഞ്ചാര രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പരിചയപ്പെടുന്നതിനായി നാളെ പടിഞ്ഞാറത്തറ താജ് വയനാട് റിസോർട്ടിൽ ശിൽപശാല സംഘടിപ്പിക്കും. ഹാഷ് ഫ്യൂച്ചർ സ്കൂൾ സിഇഒ ശിഹാബുദ്ദീൻ, കെൻപ്രിമോ സ്ഥാപകൻ എം.കെ. നൗഷാദ്, മദ്രാസ് ഐഐടി ഡേറ്റാ അനലിസ്റ്റ് അമീർ അലി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ സെമിനാറുകൾ നടക്കും. പങ്കെടുക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 9446072134.
മത്സരം നടത്തുന്നു
കൽപറ്റ ∙ കേന്ദ്ര ഗവൺമെന്റിന്റെ നീതി ആയോഗ് ‘സങ്കൽപ് സപ്താഹ്’ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. പനമരം ബ്ലോക്കിന്റെ കീഴിൽ വരുന്ന പനമരം, പൂതാടി, പുൽപള്ളി, മുള്ളൻകൊല്ലി, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. വാർത്താ രചന, ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. 9961136748.