ADVERTISEMENT

മാനന്തവാടി ∙  മാനിനെ കെണി വച്ചു പിടികൂടിയ സംഭവത്തിൽ വനം വകുപ്പ് താൽക്കാലിക വാച്ചർ അടക്കം  4 പേർ‌ അറസ്റ്റിൽ. കൽപറ്റ ഫ്ലയിങ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്നു ബേഗൂർ റേഞ്ചിലെ തൃശ്ശിലേരി സെക്‌ഷൻ വനം വകുപ്പ് ജീവനക്കാർ നടത്തിയ പരിരോധനയിലാണ് 5 വയസ്സ്  പ്രായമുള്ള പുള്ളി മാനിന്റെ 56 കിലോ ഇറച്ചിയും കശാപ്പ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തത്. താഴെ കുറുക്കൻമൂല ചേങ്ങോത്തു കളപുരക്കൽ തോമസ് (ബേബി), മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

കൂട്ടു പ്രതികളായ കളപ്പുരയ്ക്കൽ കുര്യൻ (റെജി), വനം വകുപ്പ് താൽക്കാലിക വാച്ചർ ചന്ദ്രൻ എന്നിവർ കടന്നുകളഞ്ഞെങ്കിലും പിന്നീടു കീഴടങ്ങി. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിനു സമീപത്തെ വനത്തിലാണു കെണി വച്ചത്.  പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. തുടരന്വേഷണം വന്യജീവി വിഭാഗം തോൽപെട്ടി റേഞ്ചിനു കൈമാറിയതായി ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com