ADVERTISEMENT

കൽപറ്റ ∙ കർണാടകയിലെ കുടക്ഉ ജില്ലയിലെ തോട്ടങ്ങളിൽ പണിക്കു കൊണ്ടുപോയ വയനാട്ടിലെ ആദിവാസികളുടെ ദുരൂഹമരണങ്ങളും തൊഴിൽചൂഷണവും പ്രത്യേക സംഘത്തെക്കൊണ്ട്‌  അന്വേഷിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു ആദിവാസി ഭൂസമര സഹായ സമിതി കൺവീനർ സി.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. ദൂരൂഹ സാഹചര്യത്തിൽ മരിക്കുന്ന ആദിവാസികളുടെ എണ്ണം ഏറുകയാണെന്നും സ്‌ത്രീകളുൾ ഉപ്പെടെയുള്ളവർ കടുത്ത ചൂഷണമാണ്‌ നേരിടുന്നതെന്നും കത്തിലുണ്ട്‌. അഞ്ച്‌ വർഷത്തിനിടെ 13 പേരാണ്‌  മരിച്ചത്‌. ഒന്നിലും കൃത്യമായ അന്വേഷണമോ നടപടികളോ ഇല്ല.

ആദിവാസികളെ ഇതരസംസ്ഥാനങ്ങളിൽ ജോലിക്കു കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നടപടികളെക്കുറിച്ച്  2008ൽ എൽഡിഎഫ്‌ സർക്കാർ മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഊരുമൂപ്പൻ, എസ്‌ടി പ്രൊമോട്ടർ, ടിഡിഒ, പൊലീസ്‌ എന്നിവരെ വിവരം അറിയിക്കണം. തൊഴിൽ ദിനങ്ങൾ, വേതനം എന്നിവയെക്കുറിച്ചു കൃത്യമായ വിവരം നൽകണം. അതിർത്തികടക്കുന്ന വാഹനങ്ങളെയും അതിലെ തൊഴിലാളികളെയും കുറിച്ചുള്ള കണക്കു സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളാണ്‌ നൽകിയത്‌. എന്നാൽ, ഇവ പാലിക്കപ്പെടുന്നില്ല. കാപ്പി പറിക്കാൻ കുടകിൽ കൊണ്ടുപോയ പനമരം പരക്കുനി കോളനിയിലെ സന്ധ്യയെ ക്രൂരമായി മർദിച്ച പനമരം സ്വദേശികളായ പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.സന്ധ്യയെ സി.കെ. ശശീന്ദ്രനും എകെഎസ്‌ നേതാക്കളും വീട്ടിലെത്തി സന്ദർശിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com