ADVERTISEMENT

പൂതാടി ∙ ജില്ലാതല ശിശുദിനാഘോഷം പൂതാടി യുപി സ്‌കൂളിൽ കലക്ടർ  രേണുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫിസർ സി.മോഹൻദാസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ, മിനി സുരേന്ദ്രൻ, ഐ.ബി.മൃണാളിനി, കെ.ജെ.സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൗലി സാജു, പഞ്ചായത്ത് അംഗം‍ കെ.ഇമ്മാനുവൽ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ കാർത്തിക അന്ന തോമസ്,  പിടിഎ പ്രസിഡന്റ് സലിം പൂതാടി, പ്രധാനാധ്യാപകൻ ടി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോൺ ബോസ്‌കോ കോളജ് സൈക്കോളജി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച മൂകാഭിനയം, കളരി പരിശീലകൻ ജെയിൻ മാത്യു അവതരിപ്പിച്ച കളരി ആയോധന കല പ്രദർശനം, ലഹരി വിരുദ്ധ സന്ദേശ ഹ്രസ്വചിത്ര പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. ലഹരി വിരുദ്ധ പോസ്റ്റർ മത്സരവും ഹ്രസ്വചിത്ര മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.   

കൽപറ്റ ∙ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിന റാലി സിവിൽ സ്റ്റേഷനിൽ ഡപ്യൂട്ടി കലക്ടർ കെ.അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ അണിനിരന്ന റാലി എസ്കെഎംജെ സ്‌കൂൾ പരിസരത്ത് സമാപിച്ചു.  കുട്ടികളുടെ നേതൃത്വത്തിൽ എസ്കെഎംജെ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ബത്തേരി എയുപിഎസ് വിദ്യാർഥി ഫൈഹ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജിയുപിഎസ് വിദ്യാർഥിനിയായ കുട്ടികളുടെ പ്രസിഡന്റ് എയ്​ലിൻ റോസ് റോയ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.ശിവരാമൻ ശിശുദിന സന്ദേശം നൽകി. ഈ വർഷത്തെ ശിശുദിന സ്റ്റാംപിന്റെ പ്രകാശനം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.രാജൻ നിർവഹിച്ചു. സ്പീക്കർ കല്ലോടി സെന്റ് ജോസഫ് യുപിഎസിലെ എമിൻ ഷാജ്, കൽപറ്റ ഡിപോൾ പബ്ലിക് സ്‌കൂളിലെ അച്യുത് ആർ.നായർ, തരിയോട് സെന്റ് മേരീസ് എയുപിഎസിലെ അലോണ റോസ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ കെ.സത്യൻ നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com