ADVERTISEMENT

ഗൂഡല്ലൂർ ∙ വൈദ്യുതി ലൈനിൽനിന്നു വൈദ്യുതാഘാതമേറ്റു കാട്ടാന ചരിഞ്ഞു. പുളിംമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിത്തോട്ടത്തിലാണു കാട്ടാന ചരിഞ്ഞത്. തോട്ടത്തിനു സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനിലേക്കു മരം തള്ളി മറിച്ചിട്ടപ്പോഴാണു കാട്ടാനയ്ക്കു വൈദ്യുതാഘാതമേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 20 വയസ്സുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാറിന്റെ നേതൃത്വത്തിൽ വനപാലകരെത്തി വനംവകുപ്പ് വെറ്ററിനറി ഡോ. രാജേഷ് കുമാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ജഡം സംസ്കരിച്ചു. 

വൈദ്യുതി ലൈനുകളില്‍ നിന്നു കാട്ടാനകള്‍ വൈദ്യുതാഘാതമേറ്റു വ്യാപകമായി ചരിഞ്ഞതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി വനത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകളില്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു.

വനത്തിന് ഉള്ളിലൂടെ കടന്നു പോകുന്ന വൈദ്യുത ലൈനുകള്‍ മണ്ണിനടിയിലൂടെ സുരക്ഷിതമായി സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ നീലഗിരി ജില്ലയില്‍ വൈദ്യുത വകുപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയതിനിടെയാണു വീണ്ടും കാട്ടാനയ്ക്കു ഷോക്കേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com