ADVERTISEMENT

പുൽപള്ളി∙ ശശിമല എപിജെ നഗർ ആദിവാസി കോളനിയിലെ അമ്മിണിയുടെ (55) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബു (60) അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി വഴക്കിനിടെ മദ്യലഹരിയിൽ ബാബു വിറകെടുത്ത് അമ്മിണിയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. അമ്മിണിയുടെ തലയിൽ ആഴത്തിൽ ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മദ്യലഹരിയിലായിരുന്നെന്നും, സംഭവിച്ചത് ഓർമയില്ലെന്നുമായിരുന്നു ബാബുവിന്റെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് അമ്മിണിയുടെ മൃതദേഹം കോളനി പരിസരത്ത് സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com