രാസലഹരിമരുന്നുമായി 3 യുവാക്കൾ പിടിയിൽ
![shihab പിടിയിലായ എ.പി. ഷിഹാബ്, പി. സന്ദീപ്, പി.പി.മുഹമ്മദ്
മുസ്തഫ.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
മാനന്തവാടി ∙ ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തിയ 7.42 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. മലപ്പുറം തിരൂർ സ്വദേശികളായ മാറാക്കര പെരുങ്കുളം ആലാസംപാട്ടിൽ വീട്ടിൽ എ.പി. ഷിഹാബ്(34), ചേങ്ങോട്ടൂർ ചൂനൂർ പട്ടത്ത് വീട്ടിൽ പി. സന്ദീപ് (33), കാടാമ്പുഴ പയ്യാപന്തയിൽ വീട്ടിൽ പി.പി. മുഹമ്മദ് മുസ്തഫ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറും 34,000രൂപയും 5 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എം.ജിജിൽകുമാർ, സിഇഒമാരായ എം.ജെ.ഷിനോജ്, ഒ.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.