ADVERTISEMENT

പാരാമെഡിക്സ് ട്രെയിനി  : കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പ് ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരുടെ കൂടിക്കാഴ്ച 24 നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ബത്തേരി പട്ടികവർഗ വികസന ഓഫിസിൽ. 04936 221074.

ലക്ചറർ,ട്രേഡ്സ്മാൻ

മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ ലക്ചറർ തസ്തികയിലും ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്രോണിക്സ്, സിവിൽ (പ്ലമിങ്), മെക്കാനിക്കൽ (ടർണിങ്), ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 04936 247420.

സീനിയർ റസിഡന്റ് 

മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28ന് 11.30ന്.  04935 299424.

ട്രെയിനി സ്റ്റാഫ്

കൽപറ്റ ∙ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബർ 7 ന് തരിയോട് ജില്ലാ ട്രെയിനിങ് സെന്ററിൽ.  30നു വൈകിട്ട് 5നകം ehealthwayanad@gmail.com എന്ന മെയിലേക്ക് ബയോഡേറ്റ അയയ്ക്കണം.   9048022247

കൂൺകൃഷി പരിശീലനം 

കൽപറ്റ ∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ  തുടങ്ങുന്ന സൗജന്യ കൂൺ കൃഷിയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും പരിശീലനത്തിന് 18നും 45നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  04936 206132.

ശീതകാല പച്ചക്കറി വിത്ത്

ബത്തേരി ∙ ശീതകാല പച്ചക്കറികളുടെ വിത്തുകൾ വെജ്മാർക്കിന്റെ ബത്തേരി, കൽപറ്റ, മാനന്തവാടി ‍ഡിപ്പോകളിൽ ലഭ്യമാണ്. 04936 225239.

എഫ്ടിഎം 

കണിയാമ്പറ്റ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 23ന് 2ന്. 9446451501

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com