വയനാട് ജില്ലയിൽ ഇന്ന് (29-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
മാനന്തവാടി ∙ പകൽ 8.30 – 5.30: കുഴിനിലം, കണിയാരം.
വെള്ളമുണ്ട ∙ പകൽ 8.30 – 5.30: പീച്ചങ്കോട്ട് മിൽ, പാലിയാണ, കരിങ്ങാരി, മഴുവന്നൂർ, പുളിഞ്ഞാൽ, നെല്ലിക്കച്ചാൽ, മംഗലശ്ശേരി മല.
പനമരം ∙ പകൽ 9 – 5.30: നെല്ലിയമ്പം ചോയികൊല്ലി, നെല്ലിയമ്പം ടവർ
വൈത്തിരി ∙ പകൽ 8.30 – 6: ടൗൺ, ഹോസ്പിറ്റൽ, പൊലീസ് സ്റ്റേഷൻ, താലൂക്ക് ഓഫിസ്, വൈഎംസിഎ, കണ്ണഞ്ചാത്ത്, ഓടത്തോട് ടൗൺ.
അധ്യാപക ഒഴിവ്
പടിഞ്ഞാറത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി സീനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
സെമിനാർ നാളെ
പുൽപളളി ∙ പഴശിദിനാചരണത്തോടനുബന്ധിച്ച് പഴശിരാജാ കോളജ് ചരിത്രവിഭാഗം സംഘടിപ്പിക്കുന്ന സെമിനാർ നാളെ കോളജിൽ നടക്കും. രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. ഡോ.പി.ശിവദാസൻ പഴശിഅനുസ്മരണ പ്രഭാഷണം നടത്തുമെന്ന് പഴശിരാജാ കോളജ് ചരിത്രവിഭാഗം മേധാവി ഡോ.ജോഷിമാത്യു അറിയിച്ചു.
തിരുനാൾ 1 മുതൽ
മാനന്തവാടി ∙ കുറ്റിമൂല സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും അമലോത്ഭവ മാതാവിന്റെയും തിരുനാൾ ഡിസംബർ 1നു തുടങ്ങും. വൈകിട്ട് 4.45ന് കൊടിയേറ്റും. തുടർന്നു കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്. 2ന് കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. 3ന് റാസ കുർബാന, കുറ്റിമൂല കുരിശടിയിലേക്ക് പ്രദക്ഷിണം, സ്നേഹ വിരുന്ന്.
ലാബ് തുറന്നു
പുൽപള്ളി ∙ വേലിയമ്പം ദേവി വിലാസം വൊക്കേഷനൽ എച്ച്എസ്എസിൽ വിഎച്ച്എസ്ഇ സ്കൂൾ ഷെയർ പാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം പഞ്ചായത്ത് അംഗം ജോമറ്റ് സെബാസ്റ്റ്യൻ നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു തോമസ്, ഡോ.നിമിഷ, കെ.സ്വപ്ന, സി.എസ്.സോനു എന്നിവർ പ്രസംഗിച്ചു.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10 മുതൽ 3 വരെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് നൽകും.