ADVERTISEMENT

മീനങ്ങാടി ∙ വിൽപനയ്ക്കായി സൂക്ഷിച്ച 28.42 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുട്ടിൽ സ്വദേശി വിനീഷിനെയാണു (28) പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വയനാട്ടിൽ എത്തിച്ച് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ചില്ലറ വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫിസർമാരായ ജി. അനിൽകുമാർ,  സി.വി ഹരിദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എസ്. അനീഷ്, നിക്കോളാസ് ജോസ്, എം.എസ്. ദിനീഷ്, ഡ്രൈവർ കെ. പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com