ADVERTISEMENT

ബത്തേരി ∙ അകക്കണ്ണിന്റെ കാഴ്ചയിൽ അച്ഛൻ പരിശീലിപ്പിച്ചയച്ച ആദർശ് രാജ് കലോത്സവ വിജയം  ആവർത്തിച്ചു. എച്ച്എസ്എസ് വിഭാഗം ക്ലാർനെറ്റ്, നാഗസ്വരം, ഓടക്കുഴൽ ഇങ്ങളിൽ ഒന്നാമതെത്തിയ ആദർശിന്റെ ഗുരു പിതാവ് ജയരാജ് കാഴ്ചപരിമിതിയുള്ളയാളാണ്. ചെറുപ്പം മുതലേ പിതാവിന്റെ ശിക്ഷണത്തിലാണ് ആദർശ് സംഗീതോപകരണങ്ങൾ അഭ്യസിച്ചത്. മികച്ച നല്ലൊരു കലാകാരൻ കൂടിയായ ജയരാജ് പനങ്കണ്ടി എൽപി സ്കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ ജില്ലാ കലോത്സവത്തിലും ഇതേ ഇനങ്ങളിൽ ആദർശ് രാജ് ഒന്നാമതെത്തിയിരുന്നു. മാനന്തവാടി എംജിഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com