മകളെയും മകളുടെ കൂട്ടുകാരിയെയും ഒരുപോലെ കുച്ചിപ്പുഡി പഠിപ്പിച്ചു, ജയിച്ചത് മകളുടെ കൂട്ടുകാരിയും
Mail This Article
×
ബത്തേരി ∙ മകളെയും മകളുടെ കൂട്ടുകാരിയെയും ഒരുപോലെ കുച്ചിപ്പുഡി പഠിപ്പിച്ച് മത്സരത്തിനയച്ചപ്പോൾ മകളുടെ കൂട്ടുകാരിക്ക് ഒന്നാം സ്ഥാനം. അമ്പലവയൽ സ്വദേശികളായ കലാമണ്ഡലം രഞ്ജിത് - സന്ധ്യാ രഞ്ജിത് ദമ്പതികളാണ് മകൾ അമൃതവർഷിണിയെയും സുഹൃത്തും എസ്കെഎംജെ എച്ച്എസ്എസ് വിദ്യാർഥിയുമായ പ്രാർഥന ബിജീഷിനെയും നൃത്തം പഠിപ്പിച്ചത്. ഫലം വന്നപ്പോൾ പ്രാർഥനയ്ക്ക് ഒന്നാം സ്ഥാനം. മകൾക്ക് സമ്മാനം കിട്ടാത്തതിൽ നിരാശയില്ലെന്നു മാത്രമല്ല, ശിഷ്യയുടെ വിജയത്തിൽ ഏറെ അഭിമാനം കൊള്ളുകയും ചെയ്യുന്നു രഞ്ജിതും സന്ധ്യയും. കൽപറ്റ സ്വദേശികളായ ബിജീഷ് - പ്രിയ ദമ്പതികളുടെ മകളാണ് പ്രാർഥന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.