ADVERTISEMENT

ബത്തേരി∙ സർവജന സ്കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിനത്തിൽ 248  ഇനങ്ങൾ പൂർത്തിയായപ്പോൾ 804 പോയിന്റുമായി മാനന്തവാടി ഉപജില്ല മുൻപിൽ. 787 പോയിന്റുമായി ബത്തേരി ഉപജില്ല തെ‍ാട്ടുപിന്നിലുണ്ട്. 742 പോയിന്റുള്ള വൈത്തിരിയാണ് മൂന്നാംസ്ഥാനത്ത്.

സ്കൂൾ തലത്തിൽ ഇന്നലെ വരെ മുൻപിലായിരുന്ന മാനന്തവാടി ജിവിഎച്ച്എസ്എസിനെ മറികടന്ന് 148 പോയിന്റുമായി മാനന്തവാടി എംജിഎം എച്ച്എസ്എസ് ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള മാനന്തവാടി ജിവിഎച്ച്എസ്എസിന് 131 പോയിന്റുണ്ട്.124 പോയിന്റുള്ള ഡബ്ല്യുഒ എച്ച്എസ്എസ് പിണങ്ങോടാണ് മൂന്നാം സ്ഥാനത്ത്. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യുഎംഒ 65 പോയിന്റോടെ ചാംപ്യൻമാരായി. ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോടും(45) പനമരം ക്രസന്റും(40) യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 

സംസ്കൃതോത്സവം യുപി വിഭാഗത്തിൽ ബത്തേരി അസംപ്ഷനും സെന്റ് തോമസ് നടവയലും 45 പോയന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടു. ജിയുപിഎസ് മാനന്തവാടിയും എയുപിഎസ് കുഞ്ഞോമും 35 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനത്തെത്തി. 15 പോയിന്റുള്ള എച്ച്ഐഎം യുപിഎസ് കൽപറ്റയ്ക്കാണ് മൂന്നാം സ്ഥാനം.

സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 70 പോയിന്റ് നേടി ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ചാംപ്യൻമാരായി. 60 പോയന്റു നേടി ഫാ. ജികെഎംഎച്ച്എസ്എസ് കണിയാരം രണ്ടാം സ്ഥാനവും 35 പോയിന്റ് നേടിയ ബത്തേരി അസംപ്ഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ വൻ ജനപങ്കാളിത്തമാണ് മേളയിൽ

വേദിയിൽ ഇന്ന്

1. തട്ടകം(സർവജന സ്കൂൾ അറബനമുട്ട്, ദഫ്മുട്ട്, പൂരക്കളി, ചവിട്ടുനാടകം

2. നർത്തനം(സർവജന സ്കൂൾ ഓഡിറ്റോറിയം)മാർഗംകളി, പരിചമുട്ടുകളി, വഞ്ചിപ്പാട്ട്

3 .നൂപുരം (സെന്റ് ജോസഫ് ഓഡിറ്റോറിയം)മോഹിനിയാട്ടം, ഭരതനാട്യം, 

4. ചിലമ്പ് (ഡയറ്റ് ഓഡിറ്റോറിയം).കഥകളി, നാടൻപാട്ട്, യക്ഷഗാനം

5. ഋഷഭം(ജിഎൽപിഎസ്, കൈപ്പഞ്ചേരി) ഓട്ടൻതുള്ളൽ, നങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം

6. സപ്തം(പ്രതീക്ഷ യൂത്ത് സെന്റർ) സംഘഗാനം, കഥകളി സംഗീതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com