ADVERTISEMENT

ബത്തേരി ∙ കലോത്സവനഗരിയെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി എംപിയുടെ സന്ദർശനം. ഇന്നലെ ഉച്ചയ്ക്കാണു രാഹുൽ ഗാന്ധി സർവജന സ്കൂളിലെ ഒന്നാം വേദിയിലെത്തിയത്. ആരവങ്ങൾക്കിടയിലൂടെ എത്തിയ രാഹുൽ ഗാന്ധി 5 മിനിറ്റ് നേരം കാണികൾക്കിടയിൽ ഇരുന്ന് മത്സരങ്ങൾ ആസ്വദിച്ചു. തിരുവാതിര, അറബനമുട്ട് മത്സരവിജയികൾക്ക് രാഹുൽ ഗാന്ധി ട്രോഫി സമ്മാനിച്ചു.

സ്കൂൾ കലോത്സവം ഒരുമയുടെ ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ആചാരങ്ങളും കലകളും സംസ്കാരങ്ങളും ഒന്നിക്കുന്ന കലാമേളകൾ നാടിന്റെ ഐക്യം ഊട്ടിയുറപ്പിക്കും. കലാകാരന്മാർക്ക് ആശംസകളേകാനും മറന്നില്ല. കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ‍ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com