ADVERTISEMENT

പുൽപള്ളി ∙ കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തുന്നതിനു കടമാൻതോട്ടിൽ നിർമിക്കാനുദ്ദേശിക്കുന്ന അണക്കെട്ടിന്റെ പ്രാഥമിക പഠനങ്ങൾ വിദഗ്ധസംഘം അപഗ്രഥനം ചെയ്തു. പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരാണ് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയത്.  റിസർവോയർ, ജലസേചനം നടത്തേണ്ട സ്ഥലങ്ങൾ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. രണ്ടാഴ്ചയ്ക്കകം ഇവർ റിപ്പോർട്ട് കാവേരി ഡിവിഷന് കൈമാറും. കോസ്റ്റൽ എൻജിനീയറിങ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ടി.വി.സിജി, അസി.ഡയറക്ടർ കെ.ദേവരാജൻ, ഓവർസീയർമാരായ എസ്.ശ്രീജിത്, സി.ജെ.ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രാഥമിക പഠന അപഗ്രഥനത്തിനെത്തിയത്. കാവേരി ഡിവിഷൻ ഉദ്യോഗസ്ഥരും സംഘത്തെ സഹായിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com