ADVERTISEMENT

എച്ച്ഐഎംയുപി  സ്കൂളിന്  ചാംപ്യൻഷിപ്
കൽപറ്റ ∙ വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ ചാംപ്യൻഷിപ്പും സംസ്കൃതോത്സവത്തിൽ 2–ാം സ്ഥാനവും എച്ച്ഐഎംയുപി സ്കൂളിന്. പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും സ്കൂൾ മാനേജ്മെന്റ്, പിടിഎ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അനുമോദിച്ചു. 

കഥാസമാഹാരം  പ്രകാശനം ചെയ്തു 
കൽപറ്റ ∙ അഡ്വ. എൽദോ വലിയപറമ്പിൽ രചിച്ച ‘സത്യം പറയും, കളവും പറയും, ദൈവം സാക്ഷി’ എന്ന കഥാസമാഹാരം കൽപറ്റ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ പ്രകാശനം ചെയ്തു. നടൻ  സി. ഷുക്കൂർ  പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഡോ. ഇ.എസ്. രാജേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് എ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. വെങ്കിട സുബ്രമഹ്‌ണ്യം, അഡീഷനൽ ജില്ലാ ജഡ്‌ജി വി. അനസ്, ആലി പള്ളിയാൽ,  എഴുത്തുകാരി പി.ജി. ലത, ശ്രുതി തുടങ്ങിയവർ പ്രസംഗിച്ചു.

ക്ഷീരസംഘം
പ‍ുൽപള്ളി ∙ പഞ്ചായത്തിലെ ഉല്ലാസ് നഗറിലാരംഭിച്ച കാലിത്തീറ്റ ഡിപ്പോ ഉദ്ഘാടനം ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി നിർവഹിച്ചു.സി.പി.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.വി.ബിനോയ്, കൃഷ്ണൻകുട്ടി മഞ്ഞപ്പള്ളിൽ, കാര്യമ്പാതി രാഘവൻ എന്നിവർ പ്രസംഗിച്ചു. ഗോപാൽരത്ന അവാർഡ് നേടിയ പുൽപള്ളി ക്ഷീരസംഘം ഭാരവാഹികളെ  ആദരിച്ചു.

പൊതുയോഗം
ബത്തേരി ∙ കട്ടയാട് മഹാത്മ മെമ്മോറിയൽ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നഗരസഭാ അധ്യക്ഷൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തു. നിഷ സാബു, ബാബു കട്ടയാട്, പൊന്നാനിക്കൽ വിജയൻ, സുരേഷ് ബാബു മണിച്ചിറ, കെ. മധു, കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com