വയനാട് ജില്ലയിൽ ഇന്ന് (08-12-2023); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക നിയമനം;മാനന്തവാടി ∙ തലപ്പുഴ കൈതക്കൊല്ലി ഗവ എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് നടക്കും.
ഡെന്റിസ്ട്രി ജൂനിയർ റസിഡന്റ് നിയമനം
മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിൽ ഡെന്റിസ്ട്രി (ഒഎംഎഫ്എസ്) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 15നു രാവിലെ 10.45ന്. 04936 29942
സ്കിൽ ഫെയർ
ബത്തേരി ∙ കേരള നോളജ് ഇക്കണോമി മിഷൻ 13നു സെന്റ് മേരീസ് കോളജിൽ ജില്ലാ സ്കിൽ ഫെയർ സംഘടിപ്പിക്കും. തൊഴിലുകളിലേക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിനു പ്രത്യേകം തിരഞ്ഞെടുത്ത നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം നടക്കും. 18നും 58നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.knowledgemission.kerala.gov.in, 04712737881
വൈദ്യുതി മുടക്കം
കമ്പളക്കാട് ∙ പകൽ 9–5.30. എച്ചോം ബാങ്ക്, മുക്രാമൂല, പേരാറ്റകുന്ന്.
മാനന്തവാടി ∙ പകൽ 8.30–5.30. പായോട്, ഗവ. കോളജ്, അസാപ്, ടിപി ടൈൽസ്.