ADVERTISEMENT

ഗൂഡല്ലൂർ∙ നീലഗിരിയിൽ പ്രവേശിക്കുന്ന റോഡുകളുടെ പാർശ്വ ഭാഗങ്ങളിലെ വനങ്ങളില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടുന്നു . മറ്റ് സംസ്ഥാനങ്ങളിൽ നിന്നു നീലഗിരിയിലെത്തുന്ന സഞ്ചാരികൾ ഉപേക്ഷിക്കുന്നവയാണിവ. വഴിയോരത്ത് വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ് ഏറെയും.  ഇത്തരം സ്ഥലങ്ങളിൽ മാലിന്യം ഇടാൻ പഞ്ചായത്തുകള്‍  സൗകര്യം ഒരുക്കിയാൽ പ്ലാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാം. 

വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലെ ഭക്ഷണം കഴിക്കാനെത്തുന്ന വന്യജീവികൾ പ്ലാസ്റ്റിക് വസ്തുക്കളും തിന്നും .  ഇത്തരം മാലിന്യം തിന്ന് ചത്ത വന്യജീവികളെ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം ആമാശയത്തിൽ നിന്നു കണ്ടെത്തിയത്. ഈ കാരണങ്ങളാലാണ് പ്ലാസ്റ്റിക് നിരോധനം ജില്ലയിൽ നടപ്പിലാക്കിയത്.

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും തദ്ദേശവാസികൾ ഒഴിവാക്കുന്നുണ്ട്. പുറമേ നിന്നു വരുന്ന സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വനങ്ങളിൽ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com