ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
Mail This Article
വെണ്ണിയോട്∙ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കോട്ടത്തറ പഞ്ചായത്തിലെ മാടക്കുന്ന് കല്ലട്ടി വടക്കേവീട്ടിൽ കേളുവിന്റെ വീട് ഭാഗികമായി തകർന്നു. വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം പൂർണമായും തകർന്നതിനു പുറമേ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. വീടിന്റെ ഭിത്തികളിൽ വിള്ളലുകളുണ്ടായി. സംഭവിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴരയോടെ സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറയുന്നു.
സംഭവസമയം കേളുവും ഭാര്യ ശാന്തയുമാണ് വീട്ടിലുണ്ടായിരുന്നത്. ഗ്യാസ് വ്യാപിക്കുന്നത് കണ്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരും സ്ഫോടനത്തെത്തുടർന്ന് ബോധരഹിതയായ ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപറ്റ അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ഇ.കുഞ്ഞിരാമൻ, പി.എം.അനിൽ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു. ഫയർ ഓഫിസർമാരായ കെ.സുരേഷ്, എ.ആർ.രാജേഷ്, പി.കെ.മുകേഷ്, ബി.ഷറഫുദീൻ, ഹോം ഗാർഡ് ഇ.എ.ചന്തു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.