ADVERTISEMENT

അമ്പലവയൽ ∙ വ്യാപാര മേഖലയെ സജീവമാക്കി ക്രിസ്മസ് വിപണി. ഇത്തവണയും എൽഇഡി നക്ഷത്രങ്ങൾ തന്നെയാണു  വിപണിയിലെ താരം. 200 രൂപ മുതൽ 1000 രൂപ വരെയുള്ള എൽഇഡി നക്ഷത്രങ്ങൾ ലഭ്യമാണ്. ഇടത്തരം നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. പേപ്പർ ഉപയോഗിച്ചുള്ള നക്ഷത്രങ്ങൾ ലഭ്യമാണെങ്കിലും ആവശ്യക്കാർ കുറവാണ്.  റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് വലുപ്പവും ഗുണമേന്മയും അനുസരിച്ച് 400 മുതൽ 2000 രൂപ വരെ വില. ക്രിസ്മസ് ട്രീയ്ക്കും വലുപ്പമനുസരിച്ച് വില വർധിക്കും. പുൽക്കൂടുകളിൽ വയ്ക്കുന്ന രൂപങ്ങളും പല വിലകളിലും വലുപ്പത്തിലും ലഭ്യമാണ്. റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് ഒപ്പം പുല്ലുകൾ കെ‍ാണ്ട് ഉണ്ടാക്കിയവയും അലങ്കാര ബള്‍ബുകളും വില്‍പനയ്ക്കുണ്ട്.

കോളജ്, സ്കൂളുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ ആഘോഷം എത്തുന്നതോടെ ക്രിസ്മസ് തെ‍ാപ്പികളുടെ വിൽപനയും ഉയരും. കാരൾ സംഘങ്ങള്‍ക്കും വീടുകളിലെ പള്ളികളിലെയും  ആഘോഷങ്ങൾക്കുമെല്ലാം ഉപയോഗിക്കാൻ തെ‍ാപ്പികൾ എത്തിയിട്ടുണ്ട്. ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങൾക്കായുള്ള കേക്കിന്റെ വിപണിയും സജീവമായി. വസ്ത്ര വിൽപനശാലകളിലും ആഘോഷ ദിനങ്ങളുടെ ഭാഗമായുള്ള തിരക്ക് വർധിക്കുകയാണ്. ആഘോഷ ദിനങ്ങൾ അടുക്കുന്നതോടെ തിരക്ക് ഇനിയും  കൂടും.  ഒ‍ാഫറുകളും സമ്മാനങ്ങളുമായി വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വസ്ത്ര വ്യാപാരികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com