ADVERTISEMENT

ഇടച്ചന കുങ്കൻ നായർ വീരാഹൂതി ദിനാചരണം 16ന്
മാനന്തവാടി ∙ വീരപഴശ്ശി ഇടച്ചന നായർ സംഘം വീര കേരളവർമ പഴശ്ശി രാജാവിന്റെ സേനാ നായകനായിരുന്ന ഇടച്ചന കുങ്കൻ നായരെ അനുസ്മരിക്കും. 16നു  രാവിലെ 10നു വള്ളിയൂർക്കാവിൽ നടക്കുന്ന അനുസ്മരണ സമ്മേളനം  ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി വിശിഷ്ട വ്യക്തികളെ ആദരിക്കും. എഴുത്തുകാരൻ ഒ.കെ. ജോണി പ്രഭാഷണം നടത്തുമെന്നു സ്വാഗതം ചെയർമാൻ  ഏച്ചോം ഗോപി, വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പത്മനാഭൻ ഇടച്ചന, വീര പഴശ്ശി ഇടച്ചന നായർ സംഘം സെക്രട്ടറി ഇ.പി. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. 

വാർഷിക പൊതുയോഗം നടത്തി
മാനന്തവാടി ∙  എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ബാങ്ക് അംഗങ്ങളുടെ മക്കളെ വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ അനുമോദിച്ചു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എം.സി. ബാലനെ ജില്ല പ്ലാനിങ് ബോർഡ് അംഗം എ.എൻ. പ്രഭാകരൻ ആദരിച്ചു.  ബാങ്ക് പ്രസിഡന്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി വി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ്  പി.സി. ബെന്നി, ഡയറക്ടർമാരായ കെ.എം. സിന്ധു, വി.ജെ. ടോമി, എം. പത്മനാഭൻ, കെ. മുരളീധരൻ, ടി. കെ. ശങ്കരൻ,  സി.കെ. മണി, സി.എച്ച്. അബ്ദുൽ നാസർ, കെ.പി.  സോമലത, ലീന ദേവസ്യ  എന്നിവർ പ്രസംഗിച്ചു.

സെമിനാർ ഇന്ന്
റിപ്പൺ ∙ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി, ബത്തേരി അസംപ്ഷൻ ആശുപത്രി എന്നിവ ചേർന്ന് ഇന്നു രാവിലെ 9 മുതൽ 2 വരെ റിപ്പൺ സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകയിലെ യുവജനങ്ങൾക്കും കുട്ടികൾക്കുമായി 'സ്മാർട്–23’ എന്ന പേരിൽ മാനസിക ആരോഗ്യ സെമിനാർ നടത്തും. വികാരി ഫാ. സണ്ണി കൊല്ലാർതോട്ടം ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ചർച്ചകളും ബോധവൽക്കരണ ക്ലാസുകളും നടക്കും.

അനുശോചിച്ചു
കൽപറ്റ ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ജനതാദൾ(എസ്) ദേശീയ എക്സിക്യുട്ടീവ് അംഗം കെ. വിശ്വനാഥൻ അനുശോചിച്ചു.

ലിറ്ററാറ്റി 2023
പുൽപള്ളി ∙ പഴശിരാജാ കോളജ് ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റ് അസോസിയേഷന്റെ ലിറ്ററാറ്റി 2023 പരിപാടി ഗോത്രകവി സുകുമാരൻ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു. ജോസ്ന കെ.ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ.ഡോ.വി.സി.കുര്യാക്കോസ്, തെരേസ് ദിവ്യ സെബാസ്റ്റ്യൻ, ഡോ.പി.സി.സന്തോഷ്, അലീജ ജോസഫ്, ട്വിങ്കിൾ, മുഹമ്മദ് ഹമീം, അക്ഷയ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com