ADVERTISEMENT

പുൽപള്ളി ∙ ക്രിസ്മസ്, പുതുവത്സരാഘോഷം കണക്കിലെടുത്ത് കേരള – കർണാടക എക്സൈസ് ഉദ്യോഗസ്ഥർ അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തി. ബാവലി മുതൽ ആനമാളം വരെയുള്ള ഭാഗങ്ങളിലും കൃഗന്നൂർ, കബനിപ്പുഴയോര പ്രദേശങ്ങളിലും സംയുക്ത സംഘം പരിശോധിച്ചു. കർണാടകയിൽ നിന്നെത്തിയ വാഹനങ്ങളിൽ തിരച്ചിൽ നടത്തി.

കബനിപ്പുഴയോരങ്ങളിൽ പരിശോധനയും കാവലും ശക്തമാക്കും.  വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.എസ്.ഷാജി, നഞ്ചൻകോട് ഡപ്യൂട്ടി കമ്മിഷണർ എൽ.പി.വിക്രം, ഇൻസ്പെക്ടർമാരായ എൻ.രാജേഷ്, എൻ.ദീപു, ശിവപ്രകാശ്, മാനന്തവാടി എക്സൈസ് സിഐ സജിത് ചന്ദ്രൻ, വി.കെ.മണികണ്ഠൻ, ജിജിൽ കുമാർ, പി.കെ.ചന്തു, കെ.ജോണി, പി.ആർ.ജിനോഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com