കാലം തെറ്റി കനത്ത മഴ; നെൽക്കൃഷി നശിച്ചു
Mail This Article
×
ഗൂഡല്ലൂർ ∙ വിളവെടുക്കാറായ നെൽക്കൃഷി കാലം തെറ്റിയ മഴയെ തുടർന്നു വയലിൽ വീണു നശിച്ചു. പാടംന്തുറ ചുണ്ടൻവയലിലാണ് 10 ഏക്കറോളം നെൽക്കൃഷി നശിച്ചത്. ഡിസംബറിൽ കൊയ്തെടുക്കേണ്ട നെല്ലാണു വയലിൽ കിടന്നു നശിച്ചു പോയത്. വയലിലെ വെള്ളത്തിൽ കുതിർന്നതോടെ നെല്ല് മുളച്ചു തുടങ്ങി. നെൽക്കൃഷി നശിച്ചു പോയാൽ കാര്യമായ നഷ്ടപരിഹാരവും ലഭിക്കില്ല. വിളവെടുക്കാറായ കാപ്പി ,കുരുമുളക് അടയ്ക്ക കൃഷിയേയും മഴ ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.