ADVERTISEMENT

പനമരം∙ കുരുമുളക് കർഷകരെ പ്രതിസന്ധിയിലാക്കി ദ്രുതവാട്ടം രോഗം പടർന്നു പിടിക്കുന്നു. കുരുമുളകിന്റെ വിള ലഭ്യതയ്ക്ക് വലിയ വെല്ലുവിളിയായാണ് കുമിൾ രോഗമായ ദ്രുതവാട്ടം വീണ്ടും പടരുന്നത്. പൂതാടി പഞ്ചായത്തിൽ കാറ്റടിക്കവല പ്രദേശത്തെ ചില കർഷകരുടെ കുരുമുളക് കൃഷിയിടത്തിലാണ് ദ്രുതവാട്ടം മൂലം കുരുമുളക് ചെടികൾ പൂർണമായും ഉണങ്ങി നശിച്ചത്. പ്രതിരോധ മരുന്നുകൾ പലത് പ്രയോഗിച്ചെങ്കിലും ഒന്നും ഫലിക്കാതായി ചെടികൾ മുഴുവൻ നശിക്കുന്ന അവസ്ഥയാണ്. 

മഞ്ഞളിപ്പ്, സാവധാനവാട്ടം എന്നീ രോഗത്തിന് പിന്നാലെയാണ് ചില തോട്ടങ്ങളിൽ ദ്രുതവാട്ടവും കണ്ടു തുടങ്ങിയത്. മുൻപ് മണ്ണിൽ ഈർപ്പത്തിന്റെ അംശം കൂടുമ്പോഴാണ് രോഗം പടർന്നിരുന്നതെങ്കിൽ ചൂട് കൂടിയിട്ടും രോഗത്തിന് കുറവില്ല. ദ്രുതവാട്ടം ബാധിച്ച കുരുമുളക് ചെടികൾക്ക് ബോഡോ മിശ്രിതമാണ് കൃഷി വകുപ്പ് നിർദേശിക്കുന്ന പ്രതിവിധി. എന്നാൽ ബോഡോ മിശ്രിതം തളിച്ചിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു. 

വർഷങ്ങൾക്ക് മുൻപ് രോഗം ബാധിച്ച് കുരുമുളക് ചെടികൾ പൂർണമായും നശിച്ച തോട്ടങ്ങളിൽ നഴ്സറികളിൽ നിന്ന് വാങ്ങി നട്ടുപിടിപ്പിച്ച അത്യുൽപാദനശേഷിയുള്ള ചെടികളെയും രോഗം ബാധിച്ചിട്ടുണ്ട്. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൃഷി വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com