ADVERTISEMENT

കൽപറ്റ ∙ കാലഹരണപ്പെട്ട എച്ച്എസ്ടി മലയാളം റാങ്ക് പട്ടികയിലെ 4 പേർക്കു നിയമനം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലെ പട്ടികയിലുള്ളവരുടെ ജോലിസാധ്യത ഇല്ലാതാക്കുന്നുവെന്ന് ജില്ലയിലെ ഉദ്യോഗാർഥികളുടെ ആരോപണം. കഴിഞ്ഞ റാങ്ക് പട്ടികയിൽ ഏറെ പിന്നിൽ നിൽക്കുന്നവർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി വാങ്ങിയെന്നാണ് ആരോപണം.  നിയമന നടപടികൾ ആരംഭിച്ചപ്പോഴാണ് 2020ൽ കാലഹരണപ്പെട്ട പട്ടികയിൽനിന്ന് നിയമനം നടത്താൻ വിധിയുണ്ടായത്.

പട്ടിക അസാധുവാകുന്നതിനു മുൻപുവന്ന മുഴുവൻ ഒഴിവുകളിലേക്കും ആപട്ടികയിലുള്ളവർക്കു നിയമനം നൽകിയതാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. 2023ലെ ലിസ്റ്റിൽനിന്ന് ആദ്യത്തെ 10 റാങ്കുകാർക്കു പോലും നിയമനം ലഭിക്കില്ലെന്ന സ്ഥിതിയാണ്. പ്രായപരിധി പിന്നിട്ടതിനാൽ ഇനിയൊരു പരീക്ഷ എഴുതാൻ സാധിക്കാത്തവരും പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്    ഇടപെട്ട് കോടതിയിൽ വസ്തുത   അറിയിക്കണമെന്നും ഉദ്യോഗാർഥികൾ   ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com