ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ, ആശങ്ക
Mail This Article
×
കൽപറ്റ ∙ നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള തുർക്കിബസാർ നാരങ്ങാക്കണ്ടിയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങിയത് ആശങ്ക പരത്തി. കഴിഞ്ഞ ദിവസം രാവിലെയാണു നാരങ്ങാക്കണ്ടി ആദിവാസി കോളനിക്ക് സമീപം 2 കാട്ടുപോത്തുകളെത്തിയത്.
നാട്ടുകാർ ബഹളംവച്ചതോടെ കാട്ടുപോത്തുകൾ സമീപത്തെ കാട്ടിലേക്ക് കയറി. കാപ്പിത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മേഖലയാണിത്. ആദ്യമായാണ് പ്രദേശത്തു കാട്ടുപോത്തുകളെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.